ജനപ്രിയ പോസ്റ്റുകള്‍‌

2018, ജനുവരി 4, വ്യാഴാഴ്‌ച

സമയം രാത്രി 1.30 മണി.. മഞ്ഞ് വീഴുന്ന രാത്രിയിൽ ആയിഷയുടെ നെഞ്ച് പടാപടാന്നു ഇടിച്ചു...ഇക്കയുടെ ഫ്ലൈറ്റ് രാവിലെ 9.30ക്ക് ആണ്....  മെഹ്റൂഫ് നല്ല ഉറക്കത്തിലാണ്..

 കല്യാണം കഴിഞ്ഞു കഷ്ടി 2ആഴ്ച്ച മാത്രം പ്രായമുള്ള മധുവിധു തീരാൻ ഇനി കുറച്ചു മണിക്കൂറു മാത്രം... കരഞ്ഞിട്ടും തീരാത്തത്ര നൊമ്പരം മനസ്സിലുണ്ട്.. ഇതൊക്കെ ദുബായിൽ ഹൌസ് ഡ്രൈവർ ആയ  ഇക്കയോട് പറഞ്ഞു വിഷമിപ്പിക്കില്ലന്ന് ആദ്യമേ  കണക്കു കൂട്ടിയിരുന്നു ആയിഷ. .. ഉപ്പാന്റെ byepass operation ചിലവും മറിയയെ കെട്ടിച്ചു വിട്ടതും ഒക്കെ കൂടി ഇക്കാന്റെ കാക്കത്തൊ ള്ളായിരം "ചെറിയ" കടങ്ങൾ...  അതൊക്കെ  തീര്ന്നിട്ടു വേണം നാട്ടിൽ settle ആവാൻ...

ഒന്നും പറഞ്ഞില്ലെങ്കിലും രാത്രിയിൽ ആ നെഞ്ചും പറ്റി കിടക്കുമ്പോൾ ഇക്കാന്റെ ഉള്ളിലുള്ള തീയുടെ ചൂട് ... കണ്ടതല്ലേ ??  ഇക്ക ഒരു  പാവമാണ്... വീട്ടുകാരും !! ഇഷ്ടമില്ലാഞ്ഞിട്ടും അവർ 10പവനും ഒരു ലക്ഷം രൂപയും സ്ത്രീധനം വാങ്ങിയത് എന്തിനായിരിക്കുമെന്ന് ആയിഷ അറിഞ്ഞു. ലീവ് ഇനി രണ്ടു കൊല്ലം കഴിഞ്ഞിട്ടു മാത്രമാണെന്നു ചിന്തിച്ചപ്പോൾ തലയിൽ പെരുപ്പ് കയറുന്ന പോലെ...

അടുത്ത മുറിയിൽ ഉമ്മ എഴുന്നേറ്റിട്ടുണ്ട്.. തഹജ്ജുദ്‌ നിസ്കരിച്ചും ദിക്കർ സ്വലാത്ത് കൂട്ടിയും പാവം ഉമ്മ വിഷമങ്ങൾ അല്ലാഹുവുമായി പങ്ക് വെക്കുകയാണ്....ആയിഷ എഴുന്നേറ്റു പ്രിയനെ കൺകുളിർക്കെ ഒന്ന് കൂടി നോക്കി.. വേഗം പല്ല് തേച്ചു വുളു എടുത്തു ഉമ്മയുടെ അടുത്തു നിസ്കരിച്ചു..ദുആ ചെയ്യുമ്പോൾ ഉമ്മയുടെ കണ്ണീർ മുസല്ലയെ കുതിർത്തിരുന്നു... ആയിഷയ്ക്കും കരച്ചിൽ അടക്കാനായില്ല.... രണ്ടു പേരുടെയും നൊമ്പരം ആ രാവിൽ ആരും കേട്ടില്ല.തകർത്തു പെയ്യുന്ന മഴയിൽ അവരുടെ ഹൃദയവേദന നേർത്ത അലകളായി...!!!!മെസീൻ looka.. കടപ്പാട്

2017, ഡിസംബർ 27, ബുധനാഴ്‌ച

എന്റെ ഒരു കൂട്ടുകാരിയുടെ വരികൾ

E
അസ്തമയ ചുവപ്പ്......................

ഊർജ്ജസ്വലയായ ഒരു ദിനത്തിന്റെ തളർച്ച ബാധിച്ച അന്ത്യമല്ലേ അസ്തമയം? ഓറഞ്ചു ഗോളം പ്രകാശത്തിന്റെ പ്രസരിപ്പ് കൈവെടിഞ്ഞു കടലിൽ ചാടി ആത്മഹത്യ ചെയ്യുന്നത്  അവളുടെ ബാല്യത്തിനെ എന്നും നൊമ്പരപ്പെടുത്തുമായിരുന്നു..

ആ വേദനക്കിന്നും വലിയ മാറ്റമൊന്നുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞതാണല്ലോ... മാറ്റം ഒരൊറ്റ ക്കാര്യത്തിൽ മാത്രമാണ്.. ഇത്തരം കാഴ്ചകൾ പങ്കിടാൻ  തനിക്ക് മുന്നേ യാത്ര പുറപ്പെടുന്നവൻ... തന്റെ സ്വന്തം മുന്ന!!

മുനവ്വർ അലി വടക്കൻ .. ഉച്ചനേരങ്ങളിൽ ആഴ്ച്ചവട്ടം സ്കൂളിലെ പടിഞ്ഞാറേ അതിരിലെ  കശുമാവിൽ അതിവേഗം കയറി മൊത്തം കുട്ടികളുടെ കൈയ്യടി വാങ്ങുന്ന 5 "ബി "ക്കാരനോട്   രണ്ടാം ക്ലാസുകാരിക്ക്  തോന്നിയ ബഹുമാനം...

പിന്നീട് ഒഴിവു ദിവസങ്ങളിൽ മാന്തോപ്പിൽ കല്ലെറിയുന്നതും പടിഞ്ഞാറേ ചിറയിൽ മുങ്ങാംകുഴിയുന്നതും മീൻ പിടിക്കുന്നതും പാടവരമ്പിൽ പമ്പരം കറക്കുന്നതും കണ്ടപ്പഴും പലപ്പോഴും അദ്ഭുതം കൂറിയിരുന്നു..

വടക്കൻ വെറും "വെടക്ക" നാണെന്ന് കൂട്ടുകാരികൾ പരസ്പരം അടക്കം പറഞ്ഞപ്പോൾ വിശ്വസിക്കരുതെന്ന് മനസ്സിലിരുന്നാരോ പറഞ്ഞു..

ഓണാഘോഷങ്ങൾക്കും ക്രിസ്മസിനും എല്ലാവർക്കും മുമ്പേ ഉഷാറാവുമായിരുന്നു മുന്ന..  എല്ലാ മൽസരങ്ങൾക്കും പങ്കെടുക്കുന്ന ചുണക്കുട്ടി..

കബഡിക്ക് Inter State meetൽ യോഗ്യത കിട്ടിയപ്പോൾ  കവിളിൽ ഒരുമ്മ തരാൻ കാണിച്ച സാഹസം പിന്നീട് തന്നെ വിളിച്ചിറക്കാൻ നേരമുണ്ടായില്ലെന്ന്‌ പറഞ്ഞ് പല തവണ കുറ്റപ്പെടുത്തിയിട്ടുണ്ട്

എത്ര കുറ്റപ്പെടുത്തിയാലും മുന്ന ശരിയാണ്. മുന്നയുടെ ഭാഗത്താണ് ശരി.. മുന്നയന്ന് എടുത്തു ചാടിയിരുന്നെങ്കിൽ .... ഓന്റെ പെങ്ങളൂട്ടി റയ്യു മംഗലം കഴിക്കാതെ വീട്ടിലിരുന്നേനെ..

റാസൽ ഖൈമക്കാരൻ മുന്ന ഓന്റെ പുതു പുത്തൻ ബെൻസിൽ സ്വന്തം ഓട്ടുകമ്പനി യും മരക്കമ്പനിയും നോക്കി നടത്താൻ പൊടി പറത്തി പോവില്ല . മരക്കാർ ഹാജിയുടെ ഏകപുത്രി ഇന്ന് ഖദീജ വടക്കൻ എന്ന പേരിൽ വടക്കൻ വീട്ടിൽ നിറവയറുമായി നില്ക്കൂല..

ഒക്കെ പ്രായത്തിന്റെ ചപലതയെന്നു കരുതി മറക്കണമെന്നു പറഞ്ഞതും മുന്ന തന്നെ..!!

മാരിയമ്മൻ കോവിലിലെ കുളത്തിന്റെ കിഴക്കുള്ള താമരമൊട്ടുകളും , ചക്കര മാമ്പഴത്തിന്റെ രുചിയും പകുതി കടിച്ച കറ കുത്തുന്ന പേരക്കയും നൂറായിരം അക്ഷരത്തെറ്റുകളുള്ള  പ്രണയ ലേഖനവും ആകാശം കാണിക്കാത്ത മയിൽ പീലികളും വളപ്പൊട്ടുകളും മഞ്ചാടിമണികളും ട്രങ്ക് പെട്ടിയിലിരുന്ന് ചിരിച്ചു കാണിച്ചപ്പം ദുബായിക്കാരൻ റഷീദും കുവൈത്തിലെ നൗഷാറും ജിദ്ദക്കാരൻ സൽമാനും പിന്നെ അവർക്കു പിന്നിൽ ചായയും മിക്സച്ചറും തിന്നു പോയവരുടെ ചിരി മുഖമൊന്നും എനിക്കു മുന്നിൽ തെളിഞ്ഞില്ല ....

യാന്ത്രികമായ ഓരോ ചായ കുടിയും   സുബൈദ മൻസിലിന്റെ അകത്തളത്തിൽ നെടുവീർപ്പുകളുയർത്തിക്കൊണ്ടിരുന്നു.. സലാലയിലെ ഇക്കാക്കയുടെ ഉറക്കം കെടുത്തുന്നതും ഉപ്പയുടെ പ്രഷറിന്റെ മരുന്നിന്റെ ഡോസ് കൂടിയതും ഞാനറിയുന്നു...

എന്റെ പ്രായക്കാരി ഖാദർക്കാന്റെ മോൾ സൈനൂട്ടിയുടെ മോൻ നാലിലേക്ക് ജയിച്ച വിവരം എന്റെ ഉമ്മ 5 തവണ ഇന്നലെ ഉപ്പേരിക്കൊപ്പം വിളമ്പിയത് ഓർമ്മയിലുണ്ട്.

അവർക്കൊപ്പംമോളൂസായി ജീവിച്ചു മരിച്ചാ
മതിയെന്ന് പറയാൻ പല കുറി മുതിർന്നു.
ധൈര്യം സംഭരിച്ച് ഇന്ന് അത്താഴത്തിന് പറയുന്നതിനെക്കുറിച്ച് പ്ലാനിടുമ്പോൾ ബലൂൺകാരന്റെ സ്റ്റാൻഡിൽ നിന്ന്  ഒരു ബലൂൺ കെട്ടഴിഞ്ഞ് പറന്നു പൊങ്ങി...

അസ്തമയ സൂര്യന്റെ ചുവപ്പു രാജികൾ മങ്ങിത്തുടങ്ങിയത് അവൾ തിരിച്ചറിഞ്ഞു.... ഇനി വൈകിക്കൂടാ... വീട്ടിലേക്ക് മടങ്ങണം.

തിടുക്കപ്പെട്ട് എഴുന്നേറ്റതു കൊണ്ടാവാം അവളുടെ കാലുകൾക്ക് പഞ്ചാരമണലിലുള്ള ആ നിൽപ് ആയാസകരമായിത്തോന്നി...

ഇടത കൈ കൊണ്ട് പിറകുവശത്തെ പൂഴിമണൽ തട്ടിക്കളയുമ്പോൾ ആ കണ്ണുകൾ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് മുങ്ങാംകുഴിയിടുന്ന സൂര്യനെ പിന്തുടരുകയായിരുന്നു.

............................................. മെസിൻ ലൂക്കാ  

സമയം രാത്രി 1.30 മണി.. മഞ്ഞ് വീഴുന്ന രാത്രിയിൽ ആയിഷയുടെ നെഞ്ച് പടാപടാന്നു ഇടിച്ചു...ഇക്കയുടെ ഫ്ലൈറ്റ് രാവിലെ 9.30ക്ക് ആണ്....  മെഹ്റൂഫ് നല്...